ലോഹിസാറിന്റെ ജീവിതം ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു. കടുത്ത അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഥകൾക്ക് കരുത്തു നൽകിയതും. ലോഹിസാറിനെ ഇഷ്ടപ്പെടുന്നവരെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തേയും എഴുത്തിന്റെ വഴികളേയും കൂടുതൽ അറിയാനാഗ്രഹിക്കും. അതിനുള്ളൊരു ശ്രമമാണ് എം.ശബരീഷ് എഴുതി പൂർത്തിയാക്കിയ 'ലോഹി: നിഴലുകൾ ഇണചേർന്ന നാട്ടു വഴികൾ' എന്ന പുസ്തകം. സിനിമയ്ക്കകത്തും പുറത്തുമുള്ള ലോഹി സാറിനെ അടുത്തു പരിചയപ്പെടുത്തുന്ന പുസ്തകം മലയാള സിനിമയേയും ലോഹിതദാസ് എന്ന പ്രതിഭയേയും സ്നേഹിക്കുന്ന എല്ലാവർക്കുമായി ഞാൻ സമർപ്പിക്കുന്നു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പുസ്തകത്തിൻ്റെ കവർ ഇവിടെ റിലീസ് ചെയ്യട്ടെ. ഒപ്പം ഈ പുസ്തകം നിങ്ങൾക്ക് മികച്ചൊരു വായനാനുഭവമാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ട
ശബരീഷിനും പുസ്തകം പുറത്തിറക്കിയ പാപ്പാത്തി ബുക്സിനും എന്റെ ഭാവുകങ്ങൾ.
സ്നേഹപൂർവ്വം
കുഞ്ചാക്കോ ബോബൻ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ