സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ്; 1234 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 79 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 66 പേർക്കും മറ്റ് സംസ്ഥാനത്ത് നിന്നുള്ള 125 പേർക്കുമാണ്  ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1234 പേർ രോഗമുക്തരായി.


ഇന്ന് ഏഴ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്‌.നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 274, കൊല്ലം 30, പത്തനംതിട്ട 37, ഇടുക്കി 39, കോട്ടയം 51, ആലപ്പുഴ 108, എറണാകുളം 120, തൃശൂര്‍ 86, പാലക്കാട് 41, മലപ്പുറം 167, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 61, കാസര്‍കോട് 128 എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 528, കൊല്ലം 49 പത്തനംതിട്ട 46, ആലപ്പുഴ 60, കോട്ടയം 47, ഇടുക്കി 58, എറണാകുളം 35 തൃശ്ശൂര്‍ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 105 എന്നിങ്ങനെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1444 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതു കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1,950 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആണ്



© http://www.sirajlive.com/

അഭിപ്രായങ്ങള്‍