മലയാളികൾ ഏറ്റെടുത്ത ദൃശ്യം എന്ന സിനിമ ഹിന്ദി, തമിഴ് എന്നിങ്ങനെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. എന്നാൽ മലയാളികളെ അത്ഭുതപ്പെടുത്തികൊണ്ട് ദൃശ്യം ചൈനീസ് റീമേക്ക്, റിലീസിനൊരുങ്ങിയിരിക്കുന്നു.
മലയാളത്തിൽ ലാലേട്ടന്റെ മികച്ച പ്രകടനവും ജീത്തു ജോസഫ് എന്ന ഡയറക്ടറുടെ കഴിവും നമ്മൾ കണ്ടതാണ്.‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്നാണ് ചൈനീസ് റീമേക്കിന്റെ പേര്. ‘ദൃശ്യം’ എന്ന ചിത്രത്തിലെ അതേ രംഗങ്ങള്‍ തന്നെ പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് ചൈനീസ് റീമേക്കില്‍. ‘ദൃശ്യം’ സിനിമയെ പൂര്‍ണ്ണമായും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ചിത്രത്തിന്റെ ചൈനീസ് ട്രെയ്‌ലര്‍. അതേസമയം ചൈനീസ് താരങ്ങളെല്ലാം ഗംഭീര പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവയ്ക്കുന്നതും.ഡിസംബര്‍ 20 മുതല്‍ ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അതേസമയം ഇത് ആദ്യമായാണ് മലയാള സിനിമയുടെ ചൈനീസ് റീമേക്ക് ഒരുങ്ങുന്നത്. മലയാളത്തില്‍ മികച്ച വിജയം നേടിയ ദൃശ്യം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ