ജിയോ ബമ്പർ ഓഫർ ;672ജിബി 336 ദിവസ്സത്തേക്ക്

ജിയോ ബമ്പർ ഓഫർ ;672ജിബി 336 ദിവസ്സത്തേക്ക്


2019 ന്റെ അവസാനത്തിലും മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് ജിയോ .എല്ലാ ടെലികോം കമ്പനികളും അവരുടെ പുതിയ വർദ്ധിപ്പിച്ച ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് എങ്കിൽ ജിയോ ഇതാ 336 ദിവസ്സം വരെ വാലിഡിറ്റി ലഭിക്കുന്ന ഓഫറുകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .444 *4 എന്നാണ് ഈ ഓഫറുകളെ വിശേഷിപ്പിക്കുന്നത് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങളും കൂടാതെ ജിയോയുടെ നിലവിൽ ലഭ്യമാകുന്ന മറ്റു ഓഫറുകളെക്കുറിച്ചും മനസ്സിലാക്കാം .
ജിയോയുടെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി .444 രൂപയുടെ ഓഫറുകളാണ് ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .444 *4 എന്ന കണക്കാണ് ഈ ഓഫറുകൾക്ക് ഉള്ളത് .
444 രൂപയുടെ ഈ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും ,കൂടാതെ 4000 മിനുട്ട് മറ്റു നെറ്റ്വർക്കുകളിലേക്കും,ദിവസ്സേന 100 SMS കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .
ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84 ദിവസ്സത്തേക്കാണ് .444 *4 റീച്ചാർജിന്റെ കണക്കുകൾ പറയുകയാണെങ്കിൽ 1176 രൂപയുടെ റീച്ചാർജുകളിൽ 336 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ ഓഫ്‍എഫ്‍റുകൾ ലഭിക്കുന്നു എന്നതാണ് .
1 വർഷത്തിനടുത്തു ഈ ജിയോയുടെ പ്രീ പെയ്ഡ് പ്ലാനുകൾ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ കൂടാതെ ജിയോയുടെ ആപ്പ് വഴിയോ ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നു . മുഴുവനായി 672 ജിബിയുടെ ഡാറ്റയാണ് 336 ദിവസ്സത്തേക്കു ലഭിക്കുന്നത് .
നിലവിൽ ലഭിക്കുന്ന ജിയോയുടെ ഏറ്റവും പുതിയ ജിയോ ലിങ്ക് ഓഫർ നോക്കാം
ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകൾ .4199 രൂപയുടെ ഈ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് . 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .
28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
ജിയോയുടെ 149 രൂപയുടെ ഓഫറുകൾ 
ജിയോയുടെ പുതിയ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ജിയോയുടെ 149 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .പുതിയ ഓഫറുകൾ പ്രകാരം 149 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ 36 ജിബിയുടെ 4ജി ഡാറ്റയും ഇതിൽ ലഭിക്കുന്നുണ്ട്

അഭിപ്രായങ്ങള്‍