Old Is Gold 002

നീ മധു പകരൂ






Music : Usha Khanna
Lyrics : P. Bhaskaran
Singer : K.J. Yesudas
Movie: Moodalmanju
Year : 1970

https://lyricstranslate.com/en/kj-yesudas-nee-madhu-pakaroo-lyrics.html

നീ മധുപകരൂ മലര്‍ചൊരിയൂ
അനുരാഗപൗര്‍ണ്ണമിയേ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
 
മണിവിളക്കുവേണ്ടാ
മുകില്‍കാണേണ്ടാ ഈ പ്രേമസല്ലാപം
കളിപറഞ്ഞിരിക്കും
കിളിതുടങ്ങിയല്ലോ തന്‍ രാഗസംഗീതം
 
ഇരുകരളുകളില്‍ വിരുന്നുവന്നൂ
മായാത്തമധുമാസം
 
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
 
മാനം കഥപറഞ്ഞൂ
താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ
നിന്‍ ഹൃദയമിതില്‍ ഞാന്‍ ചോരനായ് കടന്നൂ
ഉടലറിയാതെ ഉലകറിയാതെ
നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ..

അഭിപ്രായങ്ങള്‍