ഓൺലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഓണ്ലൈൻ ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ വർഗീസ് എറണാകുളം കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം ഇന്ന് ഒൻപതാം ദിവസവും കടന്നു. കേരളത്തിലെ എട്ടോളം വരുന്ന യൂണിയനുകൾ ചേർന്ന സംയുക്ത സമരസമിതിയുടെ കീഴിലാണ് സമരം നടക്കുന്നത്. ട്രാൻസ്പോർട് കമ്മീഷണറായും ഗതാഗത മന്ത്രിയുമായും നടത്തിയ ചർച്ചയിൽ ഓൺലൈൻ ടാക്സി കമ്പനികൾ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കില്ല എന്നാണ് സമര സമിതിയുടെ ഭാരവാഹികൾ അറിയിച്ചത്.
അമിത കമ്മീഷൻ ഒഴിവാക്കുക, വേതന വർധനവ് നടപ്പിലാക്കുക, മുൻകൂട്ടി അറിയിപ്പ് നൽകാതെ ഡ്രൈവർമാരെ പുറത്താക്കുന്നത് അവസാനിപ്പിക്കുക, കമ്പനികൾ സർക്കാർ നിയന്ത്രണത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.
വളരെതുച്ഛമായ വരുമാനമാണ് ഇപ്പോൾ തൊഴിലാളികൾക്ക് കിട്ടുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫെയർ കെട്ടണം, അതാണ് ആവശ്യം.
ഒൻപതാം ദിവസവും നിരാഹാരം കിടക്കുന്ന ജാക്‌സൺ വർഗീസിന്റെ നില അതീവ ഗുരുതരമായി വരുകയാണ്. ശക്തമായ സമരമുറകളുമായി മുന്നോട്ട് തന്നെ പോകുമെന്ന് സമരസമിതി അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ