സ്മാർട്ട് ഫോൺ ഉപയോഗിച്ചു രാത്രിയും കൂടുതൽ നല്ല ഫോട്ടോകൾ എടുക്കാനുള്ള എളുപ്പവഴികൾ



*_സ്മാർട്ട് ഫോൺ ഉപയോഗിച്ച രാത്രിയിലും പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും ഫോട്ടോ എടുക്കുമ്പോഴുള്ള പ്രശ്നങ്ങൾ എല്ലാരും പങ്കുവയ്ക്കാറുണ്ട്._*

*_എന്നാൽ ഇതാ അത്തരം നല്ല ഫോട്ടോകൾ എടുക്കാനുള്ള ചില വഴികൾ._*

*_സ്മാർട്ട് ഫോൺ ക്യാമെറകളിലെ ഇമേജ് സെൻസറുകളുടെ വലുപ്പം സാധാരണഗതിയിൽ 15 -30 ചതുരശ്ര മില്ലിമീറ്റർ ആണ്._*

*_വലിയ കുഴപ്പമില്ലാത്ത ഒരു ഡി.എസ്.എൽ.ആർ ക്യാമറയിലെ ഇമേജ് സെൻസറിന്റെ വലുപ്പം 860 ചതുരശ്ര മില്ലിമീറ്റർ ആയിരിക്കും._*

*_പകൽസമയത്ത് സ്മാർട്ഫോൺ ക്യമറകളിലെ ഇമേജ് സെൻസറുകൾ നന്നായി പ്രവർത്തിക്കുന്നു._*

*_എന്നാൽ വെളിച്ചം കുറയുന്നതോടെ സെൻസറിന്റെ പ്രവർത്തനവും ഗുണമേന്മയും കുറയാൻ തുടങ്ങും._*

*_മിക്ക ക്യാമറ ആപ്പുകളിലും നൈറ്റ് മോഡ് ലഭ്യമാണ്._*


*_ഇവയ്ക്ക് ഫോട്ടോയുടെ ഗുണമേന്മ വർധിപ്പിക്കാൻ കഴിയില്ല._*

*_എന്നാൽ ഗൂഗിൾ പിക്സിൽ 3, 3 XL എന്നിവയിൽ ലഭ്യമാകുന്ന നൈറ്റ് സൈറ്റ് മോഡ് ഇതിനു മാറ്റം വരുത്തിയിട്ടുണ്ട്._*

*_ഗൂഗിളിന്റെ സ്മാർട്ഫോണുകൾ ഒന്നിലധികം ചിത്രങ്ങൾ സമന്വയിപ്പിച്ചാണ് മികച്ച ചിത്രങ്ങൾ ലഭ്യമാക്കുന്നത്._*

*_ഹുവായിയും മികച്ച നൈറ്റ് മോഡ് നൽകുന്നുണ്ട്. എന്നാൽ പിക്സിൽ3, 3 XL എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മികച്ചതല്ല._*

*_ഇമേജ് സെന്‍സറിലെ ലൈറ്റ് സെൻസിറ്റിവിറ്റി കൂട്ടുന്നതിന് ഐ.എസ്.ഒ കൂട്ടിയാൽ മതി._*

*_ഓട്ടോമാറ്റിക് മോഡിൽ ഫോട്ടോ എടുക്കുമ്പോൾ ക്യാമറ ആപ്പ് ഇത് ചെയ്യുന്നുണ്ട്._*

*_ഐ.എസ്.ഒ വർധിപ്പിക്കുന്നത് ഫോട്ടോയുടെ വ്യക്തതയും വിശദശാംശങ്ങളും ഇല്ലതാക്കുകയും നിറത്തിന്റെ മിഴിവ് കുറയ്ക്കുകയും ചെയ്യും എന്ന കാര്യം ശ്രദ്ധിക്കണം._*

*_ഫോണുകളിലെ എൽ ഇ ഡി ലൈറ്റ് ഉപയോഗിച്ചും കൂടുതൽ വെളിച്ചം വരുത്താം._*

*_ഏതിനും ചില ദോഷങ്ങളുണ്ട്, ലൈറ്റ് നിഴലുകൾ നഷ്ടപ്പെടുത്തുന്നതിനാൽ ചിത്രത്തിന്റെ ജീവൻ നഷ്ടപ്പെടുന്നു. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഫ്ലാഷ് ഉപയോഗിക്കുക._*

*_ലഭ്യമായ സ്വാഭാവിക പ്രകാശം ഉപയോഗപ്പെടുത്തി ഫോട്ടോ എടുക്കുന്നതാണ് നല്ലത്._*

*_ഏക്സ്‌പോർഷൻ ടൈം വർധിപ്പിക്കുന്നതോടെ ക്യാമറയിലെത്തുന്ന പ്രകാശത്തിൻറെ അളവ് കൂടും._*

*_ഇതോടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ ബ്ലെറാകുമെന്ന കാര്യം ഓർക്കുക._*

*_എക്സ്സ്‌പോഷൻ ടൈം വർധിപ്പിക്കാൻ പ്രൊ മോഡ് അല്ലെങ്കിൽ സമാനമായ മോഡ് തെരഞ്ഞെടുക്കുക._*

*_സാധാരണ സ്മാർട്ഫോൺ ക്യാമറ കളുടെ എക്സ്സ്‌പോഷർ ടൈം പത്തിലൊന്നു സെക്കന്റ് ആണ്._*

*_എക്സ്സ്‌പോഷർ ടൈം കൂട്ടി ഹോട്ട എടുക്കുമ്പോൾ ക്യാമറ ചെറുതായിപോലും അനങ്ങാൻ പാടില്ല അനങ്ങിയാൽ ഫോട്ടോയെ അത് ദോഷകരമായി ബാധിക്കും._*

*_ഓടുന്ന ട്രെയിൻ, ആകാശത്ത് കാണുന്ന കരിമരുന്നു പ്രയോഗം, നിലവിലെ പ്രകൃതി, മുതലായവ എടുക്കുമ്പോൾ എക്സ്സ്‌പോഷർ ടൈം 30 സെക്കന്റ് ആക്കുക._*

*_ഇതാണ് സ്മാർട്ഫോണുകളിലെ സാധ്യമായ പരമാവധി സമയം._*

*_ടൈം കൂട്ടുമ്പോൾ ഐ.ആസ്.ഒ കുറയ്ക്കാൻ ശ്രദ്ധിക്കുക. ഒപ്പം ക്യാമറ ചലിക്കാതിരിക്കാനും._*

*_രാത്രികാലത്ത് ഫോട്ടോ എടുക്കുന്നവർ മറ്റുചിലത് കൂടി കരുതുക._*

*_ഇതിലൊന്നാണ് ട്രൈപോഡിന് സമാനമായി സ്മാർട്ഫോണിൽ ഉപയോഗിക്കാവുന്ന ഗൊറില്ലപോഡ്._*

*_ഇതിനൊപ്പം യൂണിവേഴ്സൽ അഡാപ്റ്റർ കൂടെ വാങ്ങുക._*

*_ഈരീതികൾ പരിശോധിച്ചശേഷം മികച്ചത് തെരഞ്ഞെടുക്കുക._*
*-----------------------------------------------*

അഭിപ്രായങ്ങള്‍