പ്രേതം 2 രഞ്ജിത്ത് ശങ്കർ ജയസൂര്യ ടീം വീണ്ടും.

ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. 2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പ്രേതം എന്ന ചിത്രത്തിലെ
മെന്റലിസ്റ്റ് ഡോൺ ബോസ്‌കോ എന്ന കഥാ പാത്രം അതുവരെ ജയസൂര്യ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു വേഷം ആയിരുന്നു.അജു വർഗീസ്, ഷറഫുദ്ധീൻ, ജി പി, പേർളി മാണി എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പത്തു ചിത്രങ്ങളിൽ അഞ്ചിലും ജയസൂര്യ ആയിരുന്നു നായകൻ. ഇരുവരും ഒന്നിച്ച ‘പുണ്യാളൻ അഗർബത്തീസ് ‘എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു.പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലിറങ്ങിയ ചിത്രം ആദ്യഭാഗം പോലെ തന്നെ സൂപ്പർ ഹിറ്റായിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ പ്രേതം എന്ന ചിത്രത്തിനും രണ്ടാം ഭാഗം ഒരുങ്ങുന്നത്. പ്രേതം 2 ന്റെ കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തു വിട്ടിട്ടില്ല. പ്രേതം തെലുങ്കിലേക്ക് റീമേക് ചെയ്തപ്പോൾ നാഗാർജുന ആയിരുന്നു നായകൻ.

അഭിപ്രായങ്ങള്‍