കള്ളത്തരം ചെയ്യുമ്പോഴും ഇഷ്ട്ടമുള്ള പെണ്ണിനോട് ആദ്യമായി സാംസാരിക്കുമ്പോഴും തൊണ്ട വരളും എന്നു പറയുന്നത് എത്ര ശെരിയാണ് അതേ അവസ്ഥയായിരുന്നു അവളുടെ പ്രൊഫൈൽ തുറക്കാൻ നേരം എനിക്കുണ്ടായിരുന്നത്." ആതിര ശിവൻ" അതായിരുന്നു അവളുടെ പ്രൊഫൈൽ . കവർ പിക്ചർ "JANMA" എന്ന ഒരു നീല നിറത്തിലുള്ള അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു. പ്രൊഫൈൽ പിക്ചർ മൂന്ന് നാല് പേർ ചേർന്ന് നിൽക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ആണ്. അതിൽ സ്റ്റാറ്റസ് ആയി എഴുതിയിരിക്കുന്നു 'സൗഹൃദം, പ്രണയം,വിവാഹം' ഇത് മുന്നിൽ കണ്ടു കൊണ്ടു ആരും എന്റെ ജീവിതത്തിന് കടിഞ്ഞാണ് ഇടാം എന്നു കരുതി വരേണ്ട. അത് വായിച്ചതും എന്റെ നെഞ്ചിൽ ഒരു ഇടി വെട്ടി
പിന്നീട് താഴേയ്ക്ക് പോകും അമ്പരപ്പിന്റെ ഉത്സവം ആയിരുന്നു. സാധാരണ ഒരു പെണ്ണിന്റെ പ്രൊഫൈൽ പോലെ ആയിരുന്നില്ല അത് രണ്ടോ മൂന്നോ വരികളിൽ ഒതുങ്ങുന്ന ചിന്താ മൂല്യമുള്ള കവിതകളും ,കാവ്യങ്ങളും, സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയപരമായതും അല്ലാത്തതുമായ കാര്യങ്ങൾ ഗൗരവമായി ചർച്ചകൾ അതിൽ തന്റേതായ അഭിപ്രായങ്ങൾ പ്രഗത്ഭൻമാരായ എഴുത്തുകാരുടെയും, കലാ കാരന്മാരുടെയും വാക്കുകൾ കടമെടുത്ത് തന്റേതായ രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പരിവർത്തനം , പിന്നെന്തോ ഒരു ചാരിറ്റിയുടെ ഗ്രൂപ്പ് ഫോട്ടോയും . അതിനേക്കാൾ ഉപരി ഇട്ട പോസ്റ്റുകൾക്കേല്ലാം 600,700 ലൈക്കുകളും കമന്റ്‌കളും ഷെയറിങ്ങും.
പണ്ടേ ദുർബല ഇപ്പൊ ഗർഭിണി എന്നതായിരുന്നു എന്റെ അവസ്ഥ. അല്ലെങ്കിതന്നെ വായനയും ഇല്ല ഒരു എഴുത്തുകാരനെ കുറിച്ചു ചോദിച്ചാൽ പറയാൻ ഒന്നും അറിയാനും പാടില്ല ആ ഞാൻ ഇനി ഇതിനെ എങ്ങാനും സെറ്റ് ആക്കിയാൽ (ഈ കണക്കിനാണേൽ സെറ്റ് ആവില്ല അത് വേറെ കാര്യം)ജീവിതം മൊത്തം പണിയാകും .
കണ്ടിടത്തോളം നല്ല വായനാ ശീലവും അറിവും ഉള്ള പെണ്ണാണ് ഞാനോ 2 ദിവസം കിട്ടിയാൽ അപ്പൊ തന്നെ കൂട്ടുകാരേം കൂട്ടി ട്രിപ്പ് പോണ ആളും .ഏതെങ്കിലും മലയിലോ കാട്ടിലോ പോകും കൊറേ ഫോട്ടോസ് എടുക്കും തിന്നും കുടിക്കും അത് മൊത്തം ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് ലൈക്കും വാങ്ങി ചിരിച്ചോണ്ടിരിക്കും . എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി വയസ്സു 28 ആയി എന്നിട്ടുപോലും ഒരു പക്വത വന്നിട്ടില്ല കുറെ തിന്നണം കറങ്ങാൻ പോണം സിനിമ കാണണം അതല്ലാതെ വേറെ എന്താ ഒരു മേന്മ തന്നിൽ പറയാനുള്ളത്.
ടാ എന്ത് ചന്തം കണ്ടോടിരിക്കാ? പ്രൊഫൈൽ നോക്കി ആകെയുണ്ടായിരുന്ന രണ്ടു കിളിയും പറന്നുപോയി ഞാൻ എന്നെ തന്നെ മറന്നിരിക്കുകയായിരുന്നു .സ്വപ്നത്തിൽ നിന്നെന്നപോലെ ഞാൻ അവന്റെ വിളി കേട്ട് ഞെട്ടി.
ഏയ് ഒന്നൂല ചുമ്മ!
എന്നാ ഇതങ് വലിക്ക് ബിയർ ബോട്ടിൽ എന്റെ നേരെ നീട്ടിക്കൊണ്ടു അവൻ പറഞ്ഞു.ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞതോ അതോ അവൾക്ക് എന്റെ മനസ്സിൽ ഒരു ബഹുമാനം തോന്നിയതു കൊണ്ടാണോ ഒറ്റവലിക്കവതന്നെ അരക്കുപ്പിയോളം ബാക്കിയുണ്ടായിരുന്ന ബിയർ ഞാൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു. ആ പുൽത്തകിടിനെ മെത്തയാക്കി അതിലേക്ക് കിടന്നു ഞാൻ.................
.............................................................................
നാളത്തെ ഫങ്ഷൻ ഭംഗിയാക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു ആതിര. ചേച്ചിയുടെ കൊച്ചിന്റെ ഒന്നാം പിറന്നാൾ അത് നല്ലരീതിയിൽ തന്നെ ആവണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു . ഏകദേശം കാര്യങ്ങൾ എല്ലാം ഓക്കേ ആയപ്പോള ആണ് ഒന്ന് ഇരിക്കാൻ തന്നെ സമയം കിട്ടിയത്. കേക്ക് ഓർഡർ കൊടുത്തിരുന്നവരോട് വിളിച്ച് നാളെ വരേണ്ട സമയവും കൂടെ കൊണ്ട് വരേണ്ട മധുര പലഹാരങ്ങളുടെ കാര്യവും ഒന്നുകൂടെ ഓർമ്മിപ്പിച്ചു.
അപ്പോഴാണ് ആതിരയ്ക്ക് മനുവിന്റെ(നമ്മുടെ നായകൻ)കാര്യം ഓർമ്മ വന്നത്. കാര്യം എന്തൊക്കെയാണെങ്കിലും ഒരാണിന്റെ മുഖത്ത് നോക്കി നിങ്ങളേ വിയർപ്പുനാറുന്നു എന്നു പറഞ്ഞത് മോശമായി പോയി.എല്ലാവർക്കും തന്നെ പോലെ Ac യിൽ ഇരുന്നു ജോലി ചെയ്യാൻ പറ്റുമോ.ഒന്ന് വിളിച്ചു സോറി പറഞ്ഞാലോ ഒന്നുല്ലെങ്കിലും തനിക്കൊരു ആവശ്യത്തിന് ഫോണ് തന്നതല്ലേ പിന്നെ അടുത്തിരുന്നിട്ടും ഞരമ്പ് സ്വഭാവം ഒന്നും കാണിച്ചും ഇല്ലല്ലോ ഒന്ന് വിളിച്ചേക്കാം
നിതിൻ രണ്ടു ബിയർ കഴിച്ചു കഴിഞ്ഞിട്ടും നിർത്താൻ ഉള്ള ഭാവം ഒന്നുമില്ല .ഇവൻ അടിച്ചു പൂക്കുറ്റി ആയാൽ പിന്നെ കെട്ടേറങ്ങാതെ വീട്ടിൽ പോവാനും പറ്റില്ല.ഇതിനിടെ നിതിൻ മൂന്നാമത്തെ ബിയർ ബോട്ടിലിൽ പിടിത്തം ഇട്ടു. മതി ഇനി കഴിക്കേണ്ട എന്നുപറഞ്ഞു ബിയർ അവന്റെ കയ്യിൽ നിന്നും വാങ്ങുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു.
ഫോണിന്റെ സ്ക്രീനിൽ നമ്പർ തെളിഞ്ഞു ട്രൂ കാലറിൽ പേര് കാണുന്നില്ല എന്ത് വള്ളിക്കെട്ടാണാവോ പിറു പിറുത്തു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു
മനു:ഹലോ
ആതിര:ഹലോ മനു ആണോ
മനു:(പെണ്ണിന്റെ ശബ്ദം ഇനി അവളാണോ?)അതേ മനുവാണ് ആരാണ്
ആതിര:ഞാൻ ആതിരയാണ് ഇന്നലെ ബസ്സിൽ വെച്ചു കണ്ട
മനു:(ആയിരം ലഡു ഒരുമിച്ച് പൊട്ടിയ സുഖം)ഓഹ് ആതിര പറയൂ എന്തെല്ലാം വിശേഷങ്ങൾ.സുഖമായിരിക്കുന്നുവോ?
ആതിര:സുഖം നന്നായി പോകുന്നു. അൽപ്പനേരം കുശലാന്വേഷണം നടത്തിയ ശേഷം.
മനു: എന്താ വിളിച്ചത് ന്തെങ്കിലും ഹെല്പ് വേണോ
ആതിര:ഏയ് ഇല്ല ഒന്നും വേണ്ട ഞാൻ ഒരു സോറി പറയാൻ വിളിച്ചതാണ്
മനു:സോറി?എന്തിന് എന്നോട് എന്തിനാ സോറി പറയുന്നേ
ആതിര: അല്ല ഇന്നലെ ബസ്സിൽ വെച്ചുവിയർപ്പ് നാറുന്നു ഒന്നു മാറി ഇരിക്കാമോ എന്നു പറഞ്ഞില്ലേ അത് പറ ഞ്ഞത് തെറ്റായി പോയി എന്നെനിക്കു മനസ്സിലായി അത് കൊണ്ടാ
സോറി ട്ടോ മനു ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞതിൽ
മനു: ഏയ് അതൊന്നും സാരമില്ല ഞാൻ അതെപ്പോഴേ മറന്നു
ആതിര:അത് അങ്ങനെ പറയാൻ പാടില്ലായിരുന്നു ഓർത്തപ്പോൾ ഒരു ബുദ്ധിമുട്ട് അതാ വിളിച്ചേ
മനു: സാരമില്ല എന്തായാലും വീണ്ടും സംസാരിക്കാൻ പറ്റിയല്ലോ സന്തോഷം
ആതിര:അപ്പൊ പിണക്കം ഒന്നുമില്ലലോ സന്തോഷം ആണല്ലോ
മനു: അയ്യേ എന്ത് പിണക്കം സന്തോഷം മാത്രം
ആതിര:എന്നാലൊരു കാര്യം ചെയ്യാമോ പിണക്കം ഇല്ലെങ്കിൽ
മനു:അതിനെന്താ പറഞൊളൂ
ആതിര:നാളെ എന്താ പരിപാടി
മനു:പ്രതേകിച്ചു ഒന്നുമില്ല വീട്ടിൽ ഉണ്ടാകും എന്താ ചോദിക്കാൻ
ആതിര:എന്നാൽ നാളെ എന്റെ വീട്ടിലെ ഫങ്ഷനു വരാമോ?
മനു:നാളെയോ എന്താ ഫങ്ഷൻ?
ആതിര: അതേ നാളെ എന്റെ ചേച്ചിയുടെ മോൾടെ ഒന്നാം പിറന്നാൾ ആണ്. വൈകി വിളിച്ചത് കൊണ്ടു വരാതിരിക്കരുത് വരാതിരുന്നാൽ ഞാൻ കരുതുംപിണക്കം ആണെന്ന്
മനു: ഏയ് അങ്ങനെയൊന്നുമില്ല ഞാൻ വരാം എപ്പോഴാണ് സമയം
ആതിര: രാവിലെ 10.30 ആണ് കേക്ക് മുറിക്കുന്നത്. പിന്നെ ചെറിയ കലാപരിപാടികളും ലഞ്ചും കഴിച്ചു പോകാം. ഇന്നലെ ഞാൻ ഇറങ്ങിയ ബസ് സ്റ്റോപ് ഓർമയുണ്ടോ?
മനു:(അതൊക്കെ ഞാൻ മറക്കോ മനസ്സിൽ പറഞ്ഞു)ഇല്ല ശ്രദ്ധിച്ചില്ല ഒന്ന് പറയൂ
അതിര:നാട്ടികയിൽ ഇറങ്ങുക അവിടെത്തന്നെ സുധ മിനി ഓഡിറ്റോറിയത്തിൽ വെച്ചണ് പ്രോഗ്രാം.
മനു:ok ഞാൻ എത്താം
ആതിര:എങ്കിൽ ok മനു നാളെ കാണാം by
മനു: by
കാൾ കട്ട് ആയി മനസ്സിൽ എന്താണോ ആഗ്രഹിച്ചത് അത് അതുപോലെ തന്നെ സംഭവിക്കാൻ പോകുന്നു. മനു തിരിഞ്ഞു നിതിനെ നോക്കി മൂന്നാമത് ഒരു ബിയർ കൂടി അടിക്കാനുള്ള ഒരു കൊതി അവന്റെ മുഖത്ത് കാണുന്നുണ്ട് . ഞാൻ മൂന്നാമത്തെ ബിയറും പൊട്ടിച്ച് അവന്റെ നേരെ നീട്ടി അവനത് ആർത്തിയോടെ വാങ്ങി ഒരു കവിൾ കുടിച്ചു ഞാൻ നാളത്തെ സംഗമത്തെ ആലോചിച്ചുകൊണ്ടു പുൽത്തകിടിലേക്കും
തുടരും
####രോഹിത്####
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ