സഹയാത്രിക Part 02


വീട്ടിൽ എത്തിയിട്ടും ആതിരയായിരുന്നു മനസ്സിൽ . രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ ഒരു ഫങ്ഷൻ എന്നു പറയുമ്പോൾ ഇന്ന് ശനിയാഴ്ച അപ്പൊ തിങ്കളാഴ്ചയാണ്.എന്തായിരിക്കും അത്? ഇവളെ പെണ്ണു കാണാൻ ആരെങ്കിലും വരുന്നുണ്ടാകുമോ? ഏയ്‌ അതാവില്ല അങ്ങനെയാണെങ്കിൽ ഫങ്ഷൻ എന്നു പറയുമോ? ഇനി ചിലപ്പോൾ കല്യാണ നിശ്ചയം ആകുമോ? ഏയ്‌ അത് എല്ലാവരുടെയും സൗകര്യം നോക്കി ഞായറാഴ്ച അല്ലെ വെക്കു. പിന്നെ ? ഇനി പിറന്നാൾ ആയിരിക്കുമോ.....
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്തൊക്കെ ആഘോഷങ്ങൾ വരുമോ അതെല്ലാം ചുരുങ്ങിയ സമയം കൊണ്ട് എന്റെ മനസ്സിൽ കേറി ഇറങ്ങി പോയി. ഊണു കഴിക്കുമ്പോഴും ഏതോ ഒരു ലോകത്തായിരുന്നു കുറച്ചേ സംസാരിച്ചുള്ളൂവെങ്കിലും വർഷങ്ങൾ പരിചയമുള്ള ഒരാളെ പോലെ മനസ്സിൽ കയറിപ്പോയി ആതിര. ഒരു തരത്തിലും മറയ്ക്കാൻ പറ്റാത്തത് പോലെ മനസ്സിൽ നിന്നും പോകുന്നേ ഇല്ല. കിടക്കാൻ വേണ്ടി കോണിപ്പടി കയറി റൂമിൽ എത്തിയതൊക്കെ ഒരു യന്ത്രം പോലെയായിരുന്നു . ആതിരയുടെ വലിയ കണ്ണുകളും ചിരിക്കുമ്പോൾ കവിളുകൾ മുകളിലോട്ടു കയറിയുമുള്ള ഭാവങ്ങളും മധുരമായി പുറത്തേക്കൊഴുകുന്ന കിളിനാദവും ചുരുണ്ട മുടിയും എന്നെ പ്രണയത്തിന്റെ വാരിക്കുഴിയിലേക്കു വീഴാൻ പ്രാപ്തനാക്കിയിരുന്നു .
മൊബൈൽ നെറ്റവർക്ക് ഓണ് ചെയ്ത് ഫേസ്ബുക്കിൽ കയറി ആതിരയെ തിരയാൻ തുടങ്ങി. ആതിര എന്ന പേര് അടിച്ചു സെർച്ച് ബട്ടൻ കൊടുത്താൽ.ആതിര കൃഷ്ണൻ,ആതിര അച്ചു,ആതിര മോൾ, ആതിര ആതി എന്നു വേണ്ട ഒരു നൂറായിരം ആതിരമാർ വന്നും പൊയ്‌ക്കൊണ്ടും ഇരുന്നു കുറെ പേർ സ്വന്തം ഫോട്ടോസ് തന്നെയാണ് ഇട്ടിരിക്കുന്നത് ചിലർ പൂവും പട്ടിക്കുട്ടികളും ഗ്രൂപ്പ് ഫോട്ടോസും മറ്റും. ഇതിൽ നമ്മുടെ ആളെ കിട്ടാനില്ല. ഏകദേശം ഒരു അരമുക്കാ മണിക്കൂർ ആതിരയെ മാത്രം തിരഞ്ഞു.
രാവിലെ മുതൽ ഉള്ള ഓട്ടം ,യാത്ര ഇതെല്ലാം തന്നെ എന്റെ കണ്ണുകളെ ക്ഷീണിപ്പിക്കാൻ തുടങ്ങിയിരുന്നു അത് കൊണ്ട് തന്നെ ഉറക്കം മൂര്ധന്യാവസ്ഥയിൽ എത്താൻ അധികം നേരം വേണ്ടി വന്നില്ല
...........................................................................
രാവിലെ എന്റെ റൂമിൽ കോഴി കൂവിയപ്പോൾ ഏകദേശം 9,9.30 ആയിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ക്ഷീണം .പതുക്കെ എഴുന്നേറ്റ് താഴേക്ക് ചെന്നു . ടിവി കണ്ടു കൊണ്ടിരുന്ന അനിയത്തി "ഓ എഴുന്നേറ്റോ എന്ന പോലെ തലപൊക്കി ഒരു നോട്ടം" അച്ഛൻ സിറ്റ്ഔട്ടിൽ ഇരുന്ന് എന്തോ വായിക്കുന്നുണ്ട്. 'അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു . ഞാൻ അടുക്കളയിലേക്ക് നടന്നു.
ഉച്ചയ്ക്കുള്ള കറിക്ക് 'അമ്മ മീൻ നന്നാക്കിക്കൊണ്ടിരിക്കെ എന്റെ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി . "ആ നീയെണീറ്റോ?
അടുപ്പത്ത് കലത്തിൽ ചായ ഇരിപ്പുണ്ട് എടുത്ത് കുടിക്ക് എന്നിട്ടു പല്ലു തേച്ചട്ടു വാ അപ്പോഴേക്കും ഞാൻ ഇത് തീർത്തിട്ട് ഭക്ഷണം തരാം"
ചായ എടുത്ത് കൊണ്ടു ഹാളിലേക്ക് ചെന്നു ഏഷ്യാനെറ്റിൽ പ്രേമം സിനിമ . മാങ്ങാത്തൊലി ഇവിടെ എവിടുന്നോ ഒരു പെണ്ണ് വന്നു നെഞ്ചിൽ കേറി എങ്ങോട്ടോ പോയി അതിനിടയ്ക്കണ് ഒരുത്തൻ മൂന്നു പെണ്ണുങ്ങളെ പ്രേമിച്ചു നടക്കുന്നത് മനസ്സിൽ പറഞ്ഞു അനിയത്തിയെ നോക്കി അവൾ അങ്ങനെ ലയിച്ച് ഇരിക്കാണ് സിനിമയിൽ.
കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു ബൈക്കും എടുത്ത് ഒന്നു പുറത്തേക്കിറങ്ങി. നിതിൻനെ കാണണം . അവനെയും കൊണ്ടു പോയി ഒരു ബിയർ അടിക്കണം എന്നാലേ ഒരു ഉഷാർ ഉണ്ടാകൂ ആകെക്കൂടി നനഞ്ഞ കോഴിയുടെ അവസ്ഥയാണ് .ഒന്നിനും ഒരു താൽപ്പര്യം ഇല്ല .
ഓരോന്നും ആലോചിച്ചും ചിന്തിച്ചും നിഥിന്റെ വീടെത്തിയതറിഞ്ഞില്ല.ബൈക്ക് റോഡിൽ നിർത്തി അവന്റെ വീട്ടിലേക്ക് ചെന്നു കോളിങ് ബെല്ലിൽ വിരലമർത്തി കാർ പോർച്ചിൽ കാർ കാണാനില്ല ഇനി ഇവൻ എവിടെയെങ്കിലും പോയോ? പണിയാകുമോ ?.
ആ മോനോ അകത്തേക്ക് വാ അവന്റെ അമ്മ വാതിൽ തുറന്നുകൊണ്ടു പറഞ്ഞു. അവനെന്തേ അമ്മേ ?
അവനിപ്പോ വരും നിതേടേ (നിത നിതിന്റെ ചേച്ചി)കൊച്ചിന് ചെറിയൊരു പനി അവരേം കൊണ്ടു ഹോസ്പിറ്റലിൽ പോയതാ
ഇപ്പൊ വരും ഇറങ്ങീന്നു പറഞ്ഞു വിളിച്ചിരുന്നു. മോൻ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം.
ശെരിയമ്മെ ഞാൻ ടീപോയിൽ ഇരുന്ന മാഗസിനുകളും മറ്റും വായിച്ചു അവനെയും കാത്തിരുന്നു.
അമ്മകൊണ്ടുവന്ന ജ്യൂസും കഴിച്ചു വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ അവനും ചേച്ചിയും കുട്ടിയും വന്നു. വിശേഷങ്ങളും ഹോസ്‌പിറ്റലിൽ പോയ കാര്യങ്ങളും ഒക്കെയായി കുറച്ചു നേരം അവിടെയിരുന്നു.അതിനു ശേഷം ഞാനും അവനും കൂടി പുറത്തേക്കിറങ്ങി.
എന്റെ മൂഡ് ശെരിയല്ലാത്തതുകൊണ്ട് അവനായിരുന്നു വണ്ടി ഓടിച്ചിരുന്നത്.ഞാൻ ചുമ്മ ആതിരയെ ഓർത്തുകൊണ്ടു പുറകിലിരുന്നു.
എന്താടാ പരിപാടി ഞങ്ങളുടെ മൗനത്തിനെ കീറിമുറിച്ചുകൊണ്ട് അവൻ ചോദിച്ചു?
ഒരു ബിയർ അടിക്കണം.എന്നിട്ടാകാം ബാക്കി ഞാൻ പറഞ്ഞു
എവിടെ പോണം ബാറിൽ ആണോ ഓപ്പൺ മതിയോ അവൻ ചോദിച്ചു
ഓപ്പൺ മതീ!,ബാറിൽ പോയാൽ അതെന്റെ മൂഡഔട്ട്‌ ആക്കും എന്നെനിക്കു അറിയാമായിരുന്നു ....
ബിയറും വാങ്ങി പുഴയുടെ തീരത്തുള്ള തെങ്ങിന്തോപ്പിൽ ഞങ്ങൾ ചെന്നിരുന്നു.തണുത്ത ബിയർ പൊട്ടിച്ചു രണ്ടു കവിൾ കുടിച്ചിറക്കി. ഞാനാ പുഴയിലേക്ക് നോക്കിയിരുന്നു.
നീയെന്താടാ ആലോചിക്കണേ അവൻ ചോദിച്ചു.
ഏയ് ഒന്നുമില്ലട വെറുതെ ഇങ്ങനെ ഇരുന്നു എന്നു മാത്രം ഞാൻ പറഞു.
പിന്നെ രാവിലെ തന്നെ വീട്ടിൽക്കേറിവന്നു എന്നേം കൊണ്ടു ബിയറും വാങ്ങിപ്പിച് ഈ തെങ്ങിൻ തോപ്പിൽ വന്ന്‌കിടക്കണത് വെറുതെ ആണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണം അല്ലേ ?.അവൻ കളിയാക്കിക്കൊണ്ടു ചോദിച്ചു?
ശെരിയാണ് അവനെ കുറ്റം പറയാൻ പറ്റില്ല ബിയർ കഴിക്കുന്ന ശീലം ഉണ്ടെങ്കിലും ഇതു വരെ ഞാൻ മുൻകൈയെടുത്തു സാധനം വാങ്ങുന്ന കാര്യം പറഞ്ഞിട്ടില്ല . അതിന്റെ ഒപ്പം കഴിക്കാൻ പോകുന്നവന്മാരെ വിലക്കുകയും ചെയ്തിരുന്നു. ആ ഞാൻ ആണ് ബിയറും വാങ്ങി കഴിച്ചു കൊണ്ട് തെങ്ങിന് തോപ്പിൽ കിടക്കുന്നത്.!
പിന്നേ ആതിരയുടെ കാര്യം കണ്ടുപിടിക്കണം എന്നുള്ളതുകൊണ്ടും മനസ്സിൽ അവളോടുള്ള പ്രണയം ഉള്ളതുകൊണ്ടും ഇന്നലെ അവളെ കണ്ടതുമുതൽ ഇത് വരെയുള്ള കാര്യങ്ങള് വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.
കാരണം ഇവൻ ഈ വക കാര്യങ്ങളിൽ പുലിയാണ്.ലൈൻ സെറ്റാക്കി കൊടുത്തിരിക്കുന്ന കേസുകൾ കുറെ ഉണ്ട്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നിതിൻ കുറച്ചു നേരം ആലോചിച്ചു എന്നിട്ടവൻ എന്നോട് ചോദിച്ചു .
ആ കുട്ടി വർക് ചെയ്യുന്ന കമ്പനിയുടെ പേര് ഓർമയുണ്ടോ?
കുറച്ചു നേരംഞാൻ ആലോചിച്ചു എന്നിട്ട് ഇല്ല എന്നു പറഞ്ഞു കാരണം അക്കൗണ്ടന്റ് എന്നല്ലാതെ കമ്പനിയുടെ പേര് ആതിര പറഞ്ഞിരുന്നില്ല പക്ഷെ എറണാകുളത്തു MG റോഡിൽ ആണ് ഓഫീസിൽ എന്നുപറഞ്ഞത് ഓർക്കുന്നുണ്ടായിരുന്നു.അത് ഞാൻ അവനോട് പറഞ്ഞു. പിന്നേ അതൊരു സോളാർ എനർജിയുടെ. ഓഫീസ് ആണെന്നും
നെറ്റിൽ ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങളും പിന്നെ അവനുചേരുമേന്ന് തോന്നിയതുമായ ചില കാര്യങ്ങൾ വെച്ച് സെർച്ച് ചെയ്തപ്പോൾ 3 ഓഫീസിന്റെ ഡീറ്റൈൽസ് ഏകദേശം ഞാൻ പറഞ്ഞതുമായി ചേർന്നു കിട്ടി.
അവൻ ഓരോ കമ്പനിയുടെയും ഒഫീഷ്യൽ പേജിലൂടെ അവളുടെ പേര് തപ്പിയിറങ്ങി (വർക് ചെയ്യുന്ന കമ്പനിയുടെ ഒഫിഷ്യൽ പേജ് അവിടെ വർക് ചെയ്യുന്നവരിൽ ചിലർ ലൈക്ക് ചെയ്യും) ആ ഒരു പ്രതീക്ഷ ആയിരുന്നു അത്തരമൊരു നീക്കത്തിന് അവനെ പ്രേരിപ്പിച്ചത്. എന്തായാലും നീക്കം വെറുതെ ആയില്ല . മൂന്നു കമ്പനി യിൽ നിന്നും 4 ആതിരയെ കിട്ടി. ഇനി ഇതിൽ നിന്നുംവേണം ഒറിജിനൽ ആതിരയെ കണ്ടുപിടിക്കാൻ.
............................................................ ...
ഒടുവിൽ തപ്പി തപ്പി കമ്പനിയുടെ ഏതൊരു ആഘോഷ പാർട്ടിയുടെ ഫോട്ടോസ് ടാഗ് ചെയ്‌തതിൽ നിന്നും ആതിരയുടെ പ്രൊഫൈൽ കിട്ടി
തുടരും....
####രോഹിത്####

അഭിപ്രായങ്ങള്‍