എല്ലാരും ഉറങ്ങണ നേരത്ത് ആനവണ്ടീൽ ഒരു ഓട്ടപ്രദക്ഷിണം.
രാത്രി 08:50 മണിക്ക് തൃശ്ശൂർന്ന് വണ്ടി കേറി പൊള്ളാച്ചി വഴി ഉദുമൽപേട്ട്. അവിടുന്ന് ആനമല- ചിന്നാർ റിസേർവ് ഫോറെസ്റ്റ് വഴി മൂന്നാറിലേക്ക്. അവിടെ കുറച്ച് നേരം തണുപ്പ് ആസ്വദിച്ച് വീണ്ടും തൃശൂരിലേക്ക്.
രാവിലെ 09:45 ന് തൃശ്ശൂർ.
08:50 pm തൃശൂർ -പൊള്ളാച്ചി 85/-
(KSRTC GVR-POLLACHI FP)
11:20 pm പൊള്ളാച്ചി - ഉദുമൽപേട്ട് 25/-
( TNSTC Pollachi-Palani)
01:30 am ഉദുമൽപേട്ട് - മൂന്നാർ 89/- ( KSRTC )
05:10 am മൂന്നാർ -കോതമംഗലം 68/-
( Private bus )
08:20 am കോതമംഗലം -തൃശൂർ 70/-
(KSRTC Kothamangalam - S.Bathery SF)
ആകെ വണ്ടിക്കൂലി : 337 രൂപ 🙂
ഒരു ചായ, ഒരു ചുക്ക് കാപ്പി, രണ്ട് ഉഴുന്നുവട അടക്കം 32രൂപ 😜
ആകെ 369 രൂപ 😁
രാത്രി 08:50 ന് കയറി പിറ്റേന്ന് രാവിലെ 10 മണിക്ക് മുമ്പ് തിരിച്ചെത്താം. ഉദുമല്പേട്ട് നിന്നും ആനമല - ചിന്നാർ ടൈഗർ റിസേർവ് ഫോറെസ്റ്റ് വഴിയുള്ള മൂന്ന് മണിക്കൂർ ആനവണ്ടി യാത്ര ആണ് ഹൈലൈറ്റ്. കണ്ടക്ടറുടെ പിന്നിൽ റൈറ്റ് സൈഡിലെ സീറ്റ് കിട്ടണം 😉 (seat no.2, Advance seat reservation not available ☹) ഭാഗ്യദോഷം ഇല്ലെങ്കിൽ മുള്ളൻപന്നി മുതൽ ആനക്കൂട്ടവും ചിലപ്പോൾ പുലിയെ വരെയും കാണാം.
ഉറക്കം പോകുമെന്ന പേടി വേണ്ട. തൃശ്ശൂർ നിന്ന് ഉദുമല്പേട്ട് വരെയും കോതമംഗലത്ത് നിന്ന് തൃശ്ശൂർ വരെയും സുഖമായി ഉറങ്ങാം. പണി തിരക്കുകൾക്കിടയിൽതന്നെയും പോയി വരാം.
അവസാനമായി രണ്ടു മൂന്ന് കാര്യങ്ങൾ.
ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടാതിരിക്കാനുള്ള മനസു വേണം.
(ആനേം പോത്തും റോട്ടിൽ നിക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ല)
ചിലപ്പോൾ ഉദുമല്പേട്ട് നിന്ന് തോട്ടം തൊഴിലാളികളുടെ മുടിഞ്ഞ തിരക്കും ഉണ്ടാകും.
എങ്ങനേലും മുൻ സീറ്റ് പിടിച്ചോണം. 😁
ഞാൻ പോയ ഷെഡ്യൂൾ ആണ് മുകളിലുള്ളത്. സൗകര്യങ്ങൾക്കനുസരിച്ച് മെച്ചപ്പെടുത്താം.വേണമെങ്കിൽ മൂന്നാറിൽ കൂടുതൽ സമയം തങ്ങാം.
കടപ്പാട്: https: മുഹ്‌സിൻ ഗഫൂർ //www.facebook.com/muhsin.gafoor.9


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ