ഈ വർഷം മലയാള സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് രതീഷ് അമ്പാട്ട് ചിത്രമാണ് കമ്മാര സംഭവം. ഗോകുലം ഗോപാലന്റെ കീഴിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.
ദിലീപ്, സിദ്ധാർത്ഥ്, മുരളി ഗോപി, ബോബി സിംഹ, നമിത പ്രമോദ്എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര അഭിനേതാവായ സിദ്ധാർത്ഥ്അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. രാമലീലയ്ക്കു ശേഷം ദിലീപ്അഭിനയിക്കുന്ന ചിത്രമാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് കമ്മാര സംഭവം. ശ്വേത മേനോൻ, മണിക്കുട്ടൻ, വിജയരാഘവൻ, ഇന്ദ്രൻസ്, സിദ്ദിഖ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗ്രാന്റ് പ്രൊഡക്ഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്.



ഗോപി സുന്ദറിന്‍റെ സംഗീതം. പതിവ് പോലെ തന്നെ ഗോപി സുന്ദർ മനോഹമാക്കി. കമ്മാരന്‍റെ ജീവിതത്തെ സംഗീതത്തിന്‍റെ അകമ്പടിയിൽ ഇതിലും മനോഹരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അഭിനന്ദനങ്ങൾ ഗോപി സുന്ദർ. എഡിറ്റിംഗ് നിർവ്വഹിച്ച സുരേഷും തന്‍റെ റോൾ ഗംഭീരമാക്കി



കഥയും കെട്ടുകഥയും ചേർത്തി മാസ്സും സ്പൂഫും ചേർത്തൊരുക്കിയ സംഭവ ബഹുല കഥയാണ് കമ്മാര സംഭവം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ