രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പഞ്ചവര്‍ണ്ണ തത്ത പറന്നേ എന്ന ഗാനമാണ് ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
സന്തോഷ് വര്‍മയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണും ജോത്സനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജയറാമും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. അനുശ്രീയാണ് നായിക. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ