പൂമരം നിങ്ങളെ നിരാശപ്പെടുത്തില്ല.



കാളിദാസ് ജയറാമിനെ നായകനാക്കി ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് പൂമരം. സിനിമയെ കുറിച്ചിട്ടുള്ള വിശേഷങ്ങള്‍ പ്രത്യേകം പറയുകയേണ്ട കാര്യമൊന്നുമില്ല. കൊച്ച് കുട്ടികള്‍ക്ക് വരെ അറിയാവുന്ന കാര്യമാണ്. പൂമരം റിലീസ് തീരുമാനിച്ച് വൈകി പോയതോടെയായിരുന്നു ട്രോളുകളുമായി സോഷ്യല്‍ മീഡിയ പൂമരത്തിനെയും കാളിദാസിനെയും ട്രോളി കൊന്നത്.

കേന്ദ്രകഥാപാത്രങ്ങള്‍
കാളിദാസ് നായകനാവുമ്പോള്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമ റിലീസിനെത്തിയെങ്കിലും അതിന് മുന്‍പ് സിനിമയില്‍ നിന്നും രണ്ട് പാട്ടുകള്‍ മാത്രമായിരുന്നു പുറത്ത് വന്നിരുന്നത്. കാളിദാസിന്റെ ചിത്രം മാത്രമുള്ള പോസ്റ്ററുകളുമായിരുന്നു റിലീസ് ചെയ്തിരുന്നത്. അതിനാല്‍ സിനിമയിലെ താരങ്ങളെ കുറിച്ചോ സിനിമയുടെ ഇതിവൃത്തം എന്താണ് എന്നതിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.
മഹാരാജാസ് കോളേജിൽ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിന് തിരി തെളിയുന്ന കാഴ്ചകളോടെ ആണ് പൂമരം തുടങ്ങുന്നത്. കോളേജ് യൂണിയൻ ചെയർമാൻ ആണ് കാളിദാസിന്റെ ഗൗതം. കഴിഞ്ഞ അഞ്ചു വർഷമായി സെന്റ് തെരേസാസ് കോളേജ് ആണ് ചാമ്പ്യന്മാർ ആകുന്നത്. ഇത്തവണ കിരീട നേട്ടം ലഭിചേ മതിയാകു എന്ന വാശിയിലാണ് മഹാരാജാസ് ടീം. ഒരുക്കങ്ങളും കോളേജ് ജീവിതത്തിലെ കാഴ്ചകളും ( ഇരു കോളേജിലെയും ) ചേർന്ന് മുന്നോട്ട് പോകുന്നതാണ് ആദ്യ പകുതി രണ്ടാം പകുതി കലോത്സവത്തിന്റെ സന്തോഷ കാഴ്ചകളും

എന്ത് കൊണ്ട് നേരത്തെ ഞാൻ ഏകദേശം എന്ന വാക്ക് ഉപയോഗിചു എന്നാൽ, ഇങ്ങനെ ഒതുക്കി പറയുമ്പോൾ ഒരു ഖണ്ഡിക ആയി താദാത്മ്യം ചെയുന്നത് ആണോ പൂമരം എന്ന് ചോദിച്ചാൽ ചിന്തിക്കേണ്ടി വരും. കാരണം എബ്രിഡ് നമ്മളെ കൊണ്ട് പോകുന്ന ക്യാൻവാസ് അത്ര മനോഹരവും കാണിച്ചു തരുന്ന കാഴ്ചകൾ അതീവ ഹൃദ്യവുമാണ്. ഒരുപക്ഷെ നമ്മൾ അവരിൽ ഒരാളായി ആ കലോത്സവ വേദികളിൽ ഒന്നിന്റെ മുന്നിൽ ഉള്ള മരത്തണലിൽ നിൽക്കുന്ന ഒരു ഫീൽ. ട്രീട്മെന്റിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. കോളജ് ജീവിതത്തിലേക്, ചിരികളിലേക്ക് കൊച്ചു കൊച്ചു വാശികളിലേക്ക്, ചെറിയ ഈഗോകളിലേക്ക് ഒരുപാട് സന്തോഷത്തിലേക്ക് ചെറിയ നോവുകളിലേക്ക് നമ്മൾ കൂടെ എത്തിച്ചേരുന്ന ഒരു അനുഭവമായി പൂമരം നിങ്ങൾക്ക് തോന്നാം. അത് പറഞ്ഞു നിർത്തുമ്പോൾ ഒരു വാചകം പറയേണ്ടി വരും ” just abrid shine things”. ആക്ഷൻ ഹീറോ ബിജു കണ്ട ശേഷം ഞാൻ പറഞ്ഞത് പോലീസ് സ്റ്റേഷന്റെ റിയൽ അറ്റ്മോസ്ഫെർ അറിഞ്ഞ ഒരുവന് ആക്ഷൻ ഹീറോ ബിജു ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിയും എന്നാണ്. അതിനു സാധിച്ചത് എബ്രിഡ് ഷൈൻ ആ പശ്ചാത്തലത്തിൽ എല്ലാ അർത്ഥത്തിലും നമ്മളെ എത്തിച്ചത് കൊണ്ടാണ്. പൂമരം അതിനും ഒരു പടി മുകളിലാണ്.കാഴ്ചകളിൽ നിന്നും അടുത്തതിലേക്ക് എബ്രിഡ് പ്രേക്ഷകനെ കൊണ്ടുപോകുന്നതിന് സംഗീതം കൂടെ ഉപയോഗിച്ചിട്ടുണ്ട് , ഒരുപാട് പാട്ടുകൾ ചിത്രത്തിലുണ്ട്


പൂമരം എന്ന ചിത്രം നിങ്ങൾക്ക് ഒരു അനുഭവം തന്നെയായിരിക്കും, ഒരുപക്ഷെ നിങ്ങളെ ഒരുപാട് പിറകിലേക്ക് നടത്തിക്കുന്ന, ചിലർക്ക് മിസ് ചെയ്യിപ്പിക്കുന്ന ചിലർക്ക് പ്രതീക്ഷകൾ നൽകുന്ന വലിയൊരു അനുഭവം. ആ വേദിക്കരുകിൽ നമ്മളും ആ കാണികളിൽ ഒരാളായി ഇരുപ്പുണ്ട് എന്ന ചിന്ത, അതാണ് പൂമരത്തിന്റെ തണൽ. മിസ് ചെയ്യരുത്, തീയേറ്ററുകളിൽ നിന്നും കാണുക,നിങ്ങൾ ഒരു ആർട്സ് കോളേജിൽ പഠിച്ച ഒരാളെങ്കിൽ പ്രത്യേകിച്ച്.
ധൈര്യമായി പൂമരത്തിന് ടിക്കറ്റ് എടുത്തോളൂ ഈ പൂമരം നിങ്ങളെ നിരാശപ്പെടുത്തില്ല

അഭിപ്രായങ്ങള്‍