നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ അഭിനയത്തിൽ നിന്നും തത്കാലം ദിലീപ് വിട്ടു നിന്നേക്കും. . കമ്മാര സംഭവം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം ഛായാഗ്രഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനില്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു റിപ്പോർട്ട് . എന്നാൽ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ് തിരിച്ചെത്തിയ ദിലീപ് രാമലീലയുടെ വിജയത്തിന് ശേഷമാണ് പുതിയ ചിത്രം കമ്മാര സംഭവത്തില്‍ അഭിനയിച്ചത്. കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു നടന്‍ ദിലീപുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും സമന്‍സ് അയച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു വിചാരണ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണു കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്. അതുകൊണ്ട് തന്നെ സിനിമാ അഭിനയം പ്രതിസന്ധിയുണ്ടാക്കും.
ഡിങ്കന്റെ ഷൂട്ടിങ് ദുബായിലും നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടതിയെ സമീപിക്കണം. കോടതി അനുവദിക്കാത്ത സാഹചര്യം വിചാരണയെ പോലും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് തല്‍കാലത്തേക്ക് ദിലീപ് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് കോടതിയെ സമീപിച്ചാണ് ദേ പുട്ടിന്റെ ദുബായിയിലെ പുതിയ ഷോപ്പ് ഉദ്ഘാടനത്തിന് പോയത്. കമ്മാരസംഭവം വിഷുവിന് തിയേറ്ററുകളിലെത്തും.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ