പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് പേളിയുടെ മൂക്കുചീറ്റല്‍ ചലഞ്ച്


pearle-padman



പാഡ്മാന്‍ ചലഞ്ചിനെ പ്രതീകാത്മകമായി പരിഹസിച്ച് പേര്‍ളി രംഗത്തെത്തി. മൂക്കു ചീറ്റിയ ടിഷ്യു പേപ്പര്‍ കൈയില്‍പിടിച്ചാണ് പേര്‍ളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.. മൂക്ക് ചീറ്റല്‍ ചലഞ്ച് എന്ന് പറഞ്ഞാണ് പേളിയുടെ പോസ്റ്റ്. ഒരു ടിഷ്യുവും കൈയില്‍ പിടിച്ചുള്ള ഫോട്ടോയും പേളി  പോസ്റ്റ് ചെയ്തു.

‘എനിക്ക് നല്ല ജലദോഷമുണ്ട്. ആ സമയത്ത് പൊതുനിരത്തില്‍ മൂക്കുചീറ്റുമ്പോൾ ആളുകൾ എന്ത് വിചാരിക്കുമെന്ന് ഞാൻ ചിന്തിക്കാറില്ല. ഈ ടിഷ്യു ഉപയോഗിച്ചാണ് ഞാൻ മൂക്ക് ചീറ്റുന്നത്. ഇതൊരു വിചിത്രമായ കാര്യമൊന്നുമല്ല. സ്വാഭാവികമാണ്. ഈ ചലഞ്ച് ഏറ്റെടുക്കൂ...പേളി കുറിച്ചു.

പേളിയുടെ പോസ്റ്റിന് താഴെ നിരവധിആളുകൾ വിമർശിച്ചും രംഗത്തെത്തി. എന്നാൽ പാഡ്മാന് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡിനുള്ള പേളിയുടെ പ്രതിഷേധമാണ് ഈ ചലഞ്ചെന്ന് മറ്റുചിലർ പറയുന്നു.

പാഡ്മാന്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ പാഡ് കാണുന്നുണ്ടെന്ന് പറഞ്ഞാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് പാഡ്മാന്‍ ചലഞ്ച്. 

തമിഴ്‌നാട്ടിലെ സോഷ്യല്‍ ആക്ടിവിസിറ്റായ അരുണാചലം മുരുകനാഥം എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ട്വിങ്കിള്‍ ഖന്നയെഴുതിയ ‘ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം

അഭിപ്രായങ്ങള്‍