പൂമരം വൈകിയത് എന്തുകൊണ്ട്? സംവിധായകന്‍ ഏബ്രിഡ് ഷൈന്‍ പറയുന്നു



ഏറെ കാത്തിരിപ്പിന് ഒടുവിലാണ് കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിക്കുന്നത്. എന്തുകൊണ്ടാണ് പൂമരം ഇത്രയും വൈകിയത് എന്ന് സിനിമാ പ്രേമികള്‍ നിരന്തരമായി ഉയര്‍ത്തുന്ന ചോദ്യമാണ്. സോഷ്യല്‍ മീഡിയ നാളുകളായി ചോദിച്ചുകൊണ്ടിരിക്കുന്ന ഇക്കാര്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ ഏബ്രിഡ് ഷൈന്‍. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.


ഏബ്രിഡ് ഷൈന്‍ പറഞ്ഞത് ഇങ്ങനെ

പൂമരം ക്യാംപസ് പശ്ചാത്തലത്തിലുള്ള സിനിമയാണ്. കോളജും വിദ്യാര്‍ഥികളും അവരുടെ കലയും ടാലന്റും ഫെസ്റ്റിവലുമെല്ലാമുള്ള ഒരു സിനിമ. ഇതിന്റെ തിരക്കഥ സിനിമക്കൊപ്പം വികസിക്കുകയായിരുന്നു. മഹാരാജാസ് ഗ്രൗണ്ടിലെ സെറ്റില്‍ ആദ്യ ദിവസം ഷൂട്ട് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ഇത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ ആകില്ല എന്നു ബോധ്യപ്പെട്ടിരുന്നു.

2017 ല്‍ സിനിമ റിലീസ് ചെയ്യണം എന്നു തന്നെയായിരുന്നു ഞാന്‍ കരുതിയത്. ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ അതിന്റെ വിഷ്വലുകള്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ കിട്ടുന്നില്ല എന്നു തോന്നി. ക്ഷമയോടെ നീങ്ങിയാലെ നമ്മള്‍ പ്ലാന്‍ ചെയ്ത വിഷ്വല്‍ സീനുകള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയൂ എന്നു ബോധ്യപ്പെട്ടു. അതിന്റെ പിന്നില്‍ ഒരുപാടു പേര്‍ ക്ഷമയോടെ ഒത്തുചേര്‍ന്നതിന്റെ ഫലമാണ് പൂമരം. കാളിദാസനും നിര്‍മാതാവ് പോളും എല്ലാം ഉള്‍പ്പെട്ട വലിയൊരു ടീം വര്‍ക്ക്.

അഭിപ്രായങ്ങള്‍