ഫേസ്ബുക്കിൽ റിലീസിന് മുൻപ് തന്നെ ഏറ്റവും കൂടുതൽ ട്രോൾ കിട്ടിയത് ചിലപ്പോൾ പൂമരത്തിനായിരിക്കും ചിത്രത്തിന്റെ ഒരു വിവരവും മാസങ്ങളോളമായി ഇല്ലായിരുന്നു , ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം 22 മില്യൺ വ്യൂസ് ആണ് യൂട്യൂബിൽ നേടിയത് .. പ്രേക്ഷകർ ഒരു പക്ഷെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂമരം..
അങ്ങനെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടു കൊണ്ട് പൂമരം റിലീസാവാൻ പോവുകയാണ്.. ഈ വരുന്ന മാർച്ച് ആദ്യ വാരം തന്നെ ചിത്രം തിയേറ്ററിൽ എത്തും.. ചിത്രത്തിന്റെ മ്യൂസിക് വർക്കുകൾ പുരോഗമിക്കുകയാണ് ഗോപി സുന്ദർ തന്റെ ഫേസ്ബുക്ക് പേജിലൂടെയും അറിയിച്ചിരുന്നു ..
1983 ക്കും ആക്ഷൻ ഹീറോ ബിജുവിന് ശേഷവും ആബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പൂമരം..ആദ്യത്തെ രണ്ടു ചിത്രങ്ങളും മെഗാ ഹിറ്റ് ആയിരുന്നു.. ഈ ചിത്രവും ഒരു വലിയ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ