റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ അഭിനയിക്കുകയാണ് മലയാളികളുടെ പ്രിയതാരം നിവിന്‍ ഇപ്പോള്‍. ഇനിയിതാ എല്ലാവരും കാത്തിരുന്ന ആ ചിത്രം, തളത്തില്‍ ദിനേശനായി അവതരിക്കുന്ന നിവിന്‍ പോളി ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ നിവിന്റെ നായിക. കൊച്ചുണ്ണി ഇനി കുറച്ചു നാളുകള്‍ കൂടിയേയുള്ളൂ എന്നും അതിനു ശേഷം നിവിന്‍ ദിനേശന്‍ എന്ന അടുത്ത കഥാപാത്രത്തിലേക്ക് കടക്കും എന്നും നടന്‍ അജു വര്‍ഗീസ് ആമ് അറിയിച്ചിരിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു എന്ന് കുറിച്ച് ഒരു ചിത്രവും അജു തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
നേരത്തെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുമെന്നറിയിച്ചിരുന്ന ചിത്രം ‘ലവ്, ആക്ഷന്‍, ഡ്രാമ’ യിലേതാണ് ദിനേശന്‍ എന്ന കഥാപാത്രം. ശോഭ എന്ന കഥാപാത്രത്തെയാണ് നയന്‍സ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അച്ഛന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്ര’ത്തിലെ കഥാപാത്രങ്ങളുടെ പേര് ധ്യാന്‍ തന്‍റെ ആദ്യ ചിത്രത്തിനായി കടം കൊണ്ടിരിക്കുകയാണ്.
ഏതായാലും ന്യൂജെന്‍ ദിനേശനും ശോഭയുമായി നിവിനും നയന്‍സുമെത്തുമ്പോള്‍ ‘ലവ് ആക്ഷന്‍, ഡ്രാമ’യ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ