ടാക്സി വാഹനങ്ങളില്‍ ജിപിഎസും പാനിക് ബട്ടണും ഇനിമുതല്‍ നിര്‍ബന്ധം ; ഉത്തരവ് 2018 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ടാക്സി വാഹനങ്ങളില്‍ ജിപിഎസും പാനിക് ബട്ടണും ഇനിമുതല്‍ നിര്‍ബന്ധം ; ഉത്തരവ് 2018 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
രാജ്യത്തെ ടാക്സി വാഹനങ്ങളില്‍ ജിപിഎസും പാനിക് ബട്ടണും നിര്‍ബന്ധമാക്കിയുള്ള ഉത്തരവിറക്കി. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ നിയമമാണിത്. ദിവസേന നടക്കുന്ന അപകടങ്ങളില്‍ നിന്നും രക്ഷ നേടാനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിട്ടുള്ളത്.
2018 ഏപ്രില്‍ ഒന്ന് മുതലാണ് ജിപിഎസും പാനിക് ബട്ടണും നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരിക. അപകടസമയത്ത് പാനിക് ബട്ടന്‍ അമര്‍ത്തുന്നതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഓട്ടോമാറ്റിക് അലെര്‍ട്ട് കിട്ടുകയും,ജിപിഎസ് സഹായത്തോടെ വാഹനം എവിടെയാണെന്ന് മനസ്സിലാക്കി പോലീസ് ഉടനെ സ്ഥലത്തെത്തുകയും ചെയ്യും.
ട്രാന്‍സ്പോര്‍ട് മിനിസ്ട്രിയുടെതാണ് ഉത്തരവ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ