മൊബൈല്‍ നമ്ബറുകള്‍ക്ക് ഇനി മുതല്‍ 13 അക്കം



ദില്ലി: മൊബൈല്‍ കോള്‍ ചെയ്യണമെങ്കില്‍ ഇനി 10 അക്ക നമ്ബറുകള്‍ നല്‍കിയാല്‍ മതിയാകില്ല. ജൂലൈ മുതല്‍ മൊബൈല്‍ നമ്ബറുകള്‍ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി. 2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നംബര്‍ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലുളള 10 അക്ക മൊബൈല്‍ നമ്ബറുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ചെയ്യാം. 2018 ഡിസംബര്‍ 31വരെയാണ് പോര്‍ട്ട് ചെയ്ത് 13 ഡിജിറ്റ് നമ്ബറിലേക്ക് മാറാനാകുക. 2018 ജനുവരി 8നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് 10 ഡിജിറ്റില്‍നിന്ന് മൊബൈല്‍ നമ്ബറുകള്‍ 13 ഡിജിറ്റിലേക്ക് മാറുന്നത്.

അഭിപ്രായങ്ങള്‍