ട്രെയിനിന്റെ അവസാന ബോഗിയിൽ എന്തിനാണ് X എന്ന ചിഹ്നം




സത്യത്തില്‍ ട്രെയിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും മനസില്‍ ഓടിയെത്തുക രണ്ട് കാര്യമാണ്. ഒന്ന് എന്‍ജിന്‍ അല്ലെങ്കില്‍ അവസാന ബോഗിയിലെ ഈ മാര്‍ക്ക്. അല്ലേ?എക്സ് മാര്‍ക്ക് മാത്രമല്ല ഇതിന് താഴെ എല്‍വി എന്നെഴുതിയിരിക്കും. ചിലപ്പോള്‍ ചുവന്ന ലൈറ്റും കാണാം. എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാ ഇത്തരം ‘ഡെക്കറേഷനുകള്‍’ ട്രെയിന് പിന്നിലെന്ന്? എന്നാല്‍ മനസിലാക്കിക്കോ.
ഇതാണ് ആ ട്രെയിനിലെ അവസാന ബോഗി എന്ന് കാണിക്കാനാണ് x എന്ന് എഴുതുന്നത്. ട്രെയിനില്‍ നിന്ന് ഒരു ബോഗിയും വേര്‍പ്പെട്ടിട്ടില്ലെന്ന് ഈ മാര്‍ക്ക് കണ്ടാല്‍ മനസിലാക്കാം. കാരണം അവസാന ബോഗിയില്‍ മാത്രമാണ് ഈ ചിഹ്നം ഉണ്ടാകുക. അവസാന ബോഗിയില്‍ ഈ മാര്‍ക്ക് ഉള്ളടുത്തോളം സമയം പിന്നില്‍ നിന്ന് യാത്രാ മധ്യേ ഒരു ബോഗിയും വേര്‍പ്പെട്ട് പോയിട്ടില്ലെന്ന് തീര്‍ച്ചപ്പെടുത്താനാവും. എവിടെ ഒരു ട്രെയിന്‍ ഈ xമാര്‍ക്കില്ലാതെ കണ്ടാലും അപകടം നടന്നുവെന്ന് ഉറപ്പിക്കാനാവും.
x ബോര്‍ഡിന് താഴയുള്ള ചുവന്ന ലൈറ്റ്.
ഈ ചുവന്ന ലൈറ്റിനും എക്സ് മാര്‍ക്കിന്റെ അതേ ചുമതല തന്നെയാണ്. പകല്‍ xബോര്‍ഡ് കാണുന്ന നമ്മള്‍ക്ക് രാത്രി ഇത് കാണാനാകുമോ? ഇല്ല, അപ്പോള്‍ രാത്രി എങ്ങനെ ഉറപ്പിക്കും അവസാന ബോഗി ഇതാണെന്ന്? അതിനാണ് ഈ ചുവന്ന ലൈറ്റ്. തരംഗ ദൈര്‍ഘ്യം കൂടുതലായതിനാല്‍ എത്ര അകലെ നിന്നും ഈ ചുവന്ന ലൈറ്റ് അധികൃതര്‍ക്ക് കാണാനാവും. ഓരോ അഞ്ച് നിമിഷത്തിലും ഈ ലൈറ്റ് തെളിയുകയും അണയുകയും ചെയ്യും. രാത്രിയില്‍ ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത് ഈ ചുവന്ന ലൈറ്റ് നോക്കിയാണ്.ഇനി എല്‍വി എന്ന് കറുപ്പിലും മഞ്ഞയിലും എഴുതുന്നത് എന്തിനാണെന്ന് അറിയേണ്ടേ? ലാസ്റ്റ് വെഹിക്കിള്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എല്‍വി.

അഭിപ്രായങ്ങള്‍