ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സന് ക്രൂരമര്‍ദ്ദനം; വാരിയെല്ല് തകര്‍ന്ന് മെഡിക്കല്‍കോളേജില്‍; ആക്രമിച്ചത് യൂത്ത്കോണ്‍ഗ്രസുകാരെന്ന് ആന്‍ഡേഴ്സണ്‍
ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ വന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്‌സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യങ്ങള്‍ കൊണ്ട് വിറപ്പിച്ചിരുന്നു ശ്രീജിത്തിന്റെ സുഹൃത്ത് കൂടിയായ ആന്‍ഡേഴ്‌സണ്‍. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടികാട്ടുകയാണ് ആന്‍ഡേഴ്‌സണ്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കടപ്പാട്: കൈരളി
കടപ്പാട്: കൈരളി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ