നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല : വഴിത്തിരിവായി പുതിയ സംഭവ വികാസങ്ങൾ


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നു ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. മൊഴികളിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ടെന്നും ദിലീപിന്റെ അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.

കേസില്‍ രണ്ട് ഹര്ജികളാണ് ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയത്. പെൻഡ്രൈവിന്റെ കോപ്പി കൂടി ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതി മാര്‍ട്ടിന്‍റെ ​രഹസ്യ മൊഴിയെടുത്തു. ക്രിമിനല്‍ നടപടി ക്രമം അനുസരിച്ച്‌ മജിസ്ട്രേറ്റ് നേരിട്ടാണ് മൊഴിയെടുത്തത്.


അഭിപ്രായങ്ങള്‍