കൊച്ചി∙ നടൻ ദിലീപിന്റെ സാന്നിധ്യത്തിൽ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ആദ്യ ജനറൽ ബോഡി യോഗം കൊച്ചിയില്‍ നടന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ദിലീപ് ആദ്യമായാണ് ഒരു സിനിമാസംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നത്. സംഘടനയിലെ സാധാരണ അംഗം എന്ന നിലയിലാണു ദിലീപ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പാണു തിയറ്ററുടമകള്‍ക്കായി ദിലീപ് പുതിയ സംഘടന ഉണ്ടാക്കിയത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പങ്കെടുത്ത് ആഘോഷപൂര്‍വമായിരുന്നു ഉദ്ഘാടനം. ജയിലിലായതിനു പിന്നാലെ ദിലീപിനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നു താല്‍ക്കാലികമായി മാറ്റി പകരം ആന്‍റണി പെരുമ്പാവൂരിനെയാക്കി. ജാമ്യം കിട്ടിയതിനു പിന്നാലെ ദിലീപിനെ വീണ്ടും പ്രസിഡന്‍റാക്കാന്‍ തീരുമാനിച്ചെങ്കിലും സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ