ഗപ്പി വീണ്ടും തിയറ്റേറുകളിലേക്ക്



നവാഗതനായ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഗപ്പി വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രം നേരത്തെ റിലീസ് ചെയ്തപ്പോള്‍ ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രേക്ഷകരുടെ ഇടയില്‍ മികച്ച പ്രതികരണം ഉണ്ടാക്കാന്‍ ചിത്രത്തിനായിരുന്നു. തുടര്‍ന്നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ജനുവരി 21ന് കേരളത്തിലെ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക. തിരുവനന്തപുരത്ത് ശ്രീവിശാഖ്, എറണാകുളത്ത് സവിത, മലപ്പുറത്ത് നവീന്‍ എന്നീ തീയേറ്ററുകളില്‍ രാവിലെ 8 മണിക്കാണ് ചിത്രം റിലീസ് ചെയ്യുക.
ചിത്രത്തിന്റെ നായകന്‍ ടൊവിനോയാണ് ഈ വിവരം തന്റെ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ചിത്രത്തില്‍ മാസ്റ്റര്‍ ചേതന്‍, ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, രോഹിണി തുടങ്ങിയവരും മുഖ്യവേഷങ്ങളിലെത്തിയിരുന്നു.

അഭിപ്രായങ്ങള്‍