രാജാവിന്റെ മകന് വന്‍ വരവേല്‍പ്പ്! ആദി തിയറ്ററുകളില്‍ ചരിത്രമാക്കാന്‍ ആരാധകര്‍, ആദ്യ പ്രതികരണമിതാ...


ഒടുവില്‍ താരപുത്രന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദിയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. മോഹന്‍ലാലിന്റെ സിനിമയ്ക്ക് കിട്ടുന്നതിനെക്കാളും മികച്ച വരവേല്‍പ്പാണ് പ്രണവിന്റെ സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്.


ഫാന്‍സ് ഷോ അടക്കമാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

മുന്‍വിധിയും അമിത പ്രതീക്ഷകളും കൊടുക്കാതെ സിനിമ കാണാന്‍ വരുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണെന്ന് ഇന്നലെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു...

ബാലതാരമായി സിനിമയിലെത്തി ആദ്യം അഭിനയിച്ച സിനിമയില്‍ നിന്ന് തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയാണ് പ്രണവ് കരിയര്‍ തുടങ്ങിയത്. പുനര്‍ജനി, ഒന്നാമന്‍ എന്നീ സിനിമകളില്‍ അഭിനയിച്ച പ്രണവ് നായകനാകുന്ന കന്നിചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

താരരാജാവിന്റെ മകന്‍ എന്ന ലേബലിലെത്തിയ പ്രണവിന് ആരാധകരുടെ വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. ദിവസങ്ങാളായി സോഷ്യല്‍ മീഡിയയും പത്രമാധ്യമങ്ങളും ആദിയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.

ഏട്ടന്റെ ഫാന്‍സ് കുഞ്ഞേട്ടന്റെ സിനിമയ്ക്ക് വലിയ പ്രധാന്യമാണ് കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകളായിട്ടും തിയറ്ററുകളിലും മറ്റും പ്രണവിന്റെ കട്ടൗട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരിക്കുകയാണ്.

ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത സ്വീകരണം ആദിയ്ക്കും പ്രണവിനും കിട്ടിയിട്ടുണ്ട്. 300 തിയറ്ററുകളിലായി 1500 പ്രദര്‍ശനമാണ് ആദിയ്ക്ക് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ മാത്രമം 200 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം ഫാന്‍സ് ഷോയും സിനിമയ്ക്ക് സംഘടിപ്പിച്ചിരിക്കുകയാണ്.

കൊച്ചിയില്‍ നിന്നും തുടങ്ങി ബാംഗ്ലൂരില്‍ അവസാനിക്കുന്ന ആദി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അപ്രത്യക്ഷിതമായി വരുന്ന സംഭവങ്ങളോടെയാണ് കഥ പുരോഗമിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ സിനിമയാണ് ആദി.

ആശാന്റെ ഗുസ്തി കണ്ട് കണ്ട് ആശാനോടായിരുന്നു ആരാധന. ആശാന്റെ മകന്‍ ആയതോണ്ട് സ്വല്പം ആരാധന തലയോടും തോന്നുന്നു. മോഹന്‍ലാലിനെയും പ്രണവിനെയും ഉപമിക്കാനായി ഛോട്ടാ മുംബൈയിലെ ഈ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


പത്ര പരസ്യത്തിനൊപ്പം മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, മഞ്ജു വാര്യര്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ആദിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

ആക്ഷന്‍, ത്രില്ലര്‍ എന്നിവയെല്ലാം സിനിമയില്‍ ഉണ്ടെങ്കിലും യുവാക്കള്‍ക്കും കുടുംബ സദസ്സിനും ഒരുപോലെ സ്വീകാര്യമായിട്ടാണ് ആദി നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയെ കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ആദിയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദ്യം പുറത്ത് വന്ന ട്രെയിലറിലും പാട്ടുകളിലും ആദിയുടെ ചില അഭ്യാസങ്ങള്‍ കാണിച്ചിരുന്നു.


സിനിമയില്‍ ആദിയ്ക്ക് നായികമാരില്ല. എന്നാല്‍ ശക്തമായ മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. നടി ലെന പ്രണവിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഒപ്പം അനുശ്രീ, ്അദിഥി രവി എന്നിവരാണ് മറ്റ് പ്രധാന സ്ത്രീകഥാപാത്രങ്ങളായി വരുന്നത്.

ആദിയില്‍ പ്രണവിനൊപ്പം വലിയ താരനിരയും അണിനിരക്കുന്നുണ്ട്. സിദ്ധിഖ്, ജഗപതി ബാബു, സിജു വില്‍സണ്‍, ഷറഫൂദ്ദീന്‍, കൃഷ്ണ ശങ്കര്‍, സിജോയ് വര്‍ഗീസ്, മേഘനാഥന്‍, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദിയ്ക്ക് വേണ്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു ജോസഫാണ്. സഹസംവിധായകനായി പ്രണവ് മോഹന്‍ലാല്‍ ജിത്തു ജോസഫിന്റെ പല സിനിമകളിലും പ്രവര്‍ത്തിച്ചിരുന്നു.

ആദിയില്‍ ആക്ഷനും ത്രില്ലറിനും മാത്രമല്ല സംഗീതത്തിനും വലിയ പ്രധാന്യമാണുള്ളത്. സംഗീത സംവിധായകനാവാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ് ആദി. പ്രണവ് രചിച്ച ഇംഗ്ലീഷ് ഗാനവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


സിനിമയ്ക്ക് വേണ്ടി ഹോളിവുഡ് സ്‌റ്റൈയിലുള്ള സംഘട്ടന രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിന് വേണ്ടിയായിരുന്നു വിദേശത്ത് നിന്ന് പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചിരുന്നത്.

മറ്റ് താരങ്ങളെല്ലാം ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി ഡ്യൂപ്പിനെ ഉപയോഗിച്ചപ്പോള്‍ തനിക്ക് ഡ്യൂപ്പ് വേണ്ട എന്ന നിലപാടായിരുന്നു പ്രണവ് സ്വീകരിച്ചിരുന്നത്. ലളിത ജീവിതം നയിക്കുന്ന പ്രണവ് അങ്ങനെ ഒന്നും കൂടി സ്റ്റാറായി..

Credit: FilmiBeat

അഭിപ്രായങ്ങള്‍