ഒടിയന്‍ മാണിക്കന് കടുത്ത വെല്ലുവിളി ഉയര്‍ത്തി മോഹന്‍ലാലിന്‍റെ പുതിയ ലുക്ക്, ഒടിയനെ കടത്തിവെട്ടുമോ?


ഒടിയന്റെ അവസാന ഷെഡ്യൂളില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി മോഹന്‍ലാല്‍ ശരീരഭാരം കുറച്ച കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ അവസാന ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ മോഹന്‍ലാല്‍ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തിരുന്നു. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് താരം ജോയിന്‍ ചെയ്തത്.

പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ച് മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കൊണ്ടിരിക്കുകയാണ്. നിമിഷങ്ങള്‍ക്കുള്ളിലാണ് ചിത്രം വൈറലായത്.

അജോയ് വര്‍മ്മയുടെ സിനിമയ്ക്ക് വേണ്ടിയുള്ള മോഹന്‍ലാലിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ക്രിക്കറ്റ് താരമായ ഓവേയ്‌സ് ഷാ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് പുതിയ ലുക്ക് പുറത്തുവന്നത്.

വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയനിലെ മാണിക്കനെ കടത്തിവെട്ടുമോ ഈ ലുക്കെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയ തുടക്കമിട്ടിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

ഒടിയന്‍ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്ത്. നിശ്ചിത ദിവസങ്ങളാണ് ചിത്രത്തിനായി നല്‍കിയിട്ടുള്ളത്.

ഒടിയന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തുടങ്ങിയ സിനിമ റിലീസിലും ഇതേ കാര്യം തന്നെയാണ് പിന്തുടരുന്നത്. ഏപ്രിലില്‍ സിനിമ റിലീസ് ചെയ്യുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

പുതിയ ലുക്കില്‍ മോഹന്‍ലാല്‍ സൂപ്പറാണെങ്കിലും ഹെയര്‍ സ്റ്റൈല്‍ കൂടി മാറ്റി നോക്കമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇതാണ് താരത്തിന്റെ പുതിയ ലുക്ക്.

അഭിനയ ജീവിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ശാരീരികമായ മേക്കോവര്‍ നടത്താന്‍ താരം തയ്യാറാവാറില്ലായിരുന്നു. ഗെറ്റപ്പിലും മറ്റും മാറ്റം വരുത്തിയായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകനിലുള്ള വിശ്വാസമാണ് ഇത്തരമൊരു മേക്കോവര്‍ നടത്താന്‍ താരത്തിന് പ്രചോദനമേകിയതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

അഭിപ്രായങ്ങള്‍