പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: പി. പരമേശ്വരന് പത്മവിഭൂഷണ്‍; ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തക്ക് പത്മഭൂഷണ്‍



ന്യൂഡല്‍ഹി: പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ പി. പരമേശ്വരരനും സംഗീത സംവിധായകന്‍ ഇളയരാജക്കും പത്മവിഭൂഷണ്‍ പുരസ്കാരം. മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപോലീത്ത ഫിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍ പുരസ്കാരവും ലഭിച്ചു.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക മുഖവും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ മുതിര്‍ന്ന പ്രചാരകനാണ് പി. പരമേശ്വരന്‍. മാര്‍ത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്തയായ ക്രീസോസ്റ്റം തിരുമേനി 101ാം വയസിലേക്ക് കടക്കുന്നതിനിടെയാണ് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്.

രണ്ട് മലയാളികള്‍ പത്മശ്രീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. നാട്ടുവൈദ്യത്തില്‍ വിതുര സ്വദേശി ലക്ഷമി കുട്ടിയും സാന്ത്വന ചികിത്സയില്‍ എം.ആര്‍ രാജഗോപാലുമാണ് പത്മശ്രീ നേടിയത്.

പാലിയം ഇന്ത്യ എന്ന സംഘടനയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ. എം ആര്‍ രാജഗോപാല്‍ 23 വര്‍ഷമായി സാന്ത്വന ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

അഭിപ്രായങ്ങള്‍