തുടക്കം കിടിലനായിരുന്നു, ബോക്സ് ഓഫീസില്‍ ഹിറ്റായി നില്‍ക്കുന്ന ആ അഞ്ച് സിനിമകള്‍ ഇവയാണ്!!!

തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവുമെന്ന് പറയുന്നത് ഈ വര്‍ഷത്തെ മലയാള സിനിമാ ഇന്‍ഡസ്ട്രീയെ ഉപമിക്കാം. 2018 ല്‍ റിലീസായ പല സിനിമകളും മികച്ച നിലവാരം പുലര്‍ത്തി എന്ന കാര്യത്തില്‍ സംശയമില്ല. മലയാള സിനിമകള്‍ മാത്രമല്ല കേരളത്തില്‍ റിലീസിനെത്തിയ മറ്റ് അന്യഭാഷ സിനിമകളും ബോക്‌സ് ഓഫീസില്‍ തരംഗമായിരിക്കുകയാണ്.

ജനുവരി 19 നും 20നുമാണ് അവസാനമായി രണ്ട് സിനിമകള്‍ തിയറ്ററുകളിലേക്കെത്തിയത്. ഫഹദ് ഫാസില്‍ നായകനായെത്തിയ കാര്‍ബണ്‍, കുഞ്ചക്കോ ബോബന്റെ ശിക്കാരി ശംഭു.
രണ്ട് സിനിമകളും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ബോക്‌സ് ഓഫീസില്‍ തരംഗമായ ആ അഞ്ച് സിനിമകള്‍ ഇതാണ്...
സൂര്യ നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് താനാ സേര്‍ന്ത കൂട്ടം. പൊങ്കല്‍ റിലീസായി സിനിമ ജനുവരി 12 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. എന്നാല്‍ തുടക്കം തന്നെ മോശമില്ലാതെ പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തമിഴില്‍ നിന്നും കേരളത്തിലെത്തിയ സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
കുഞ്ചാക്കോ ബോബന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ശിക്കാരി ശംഭു. സുഗീത്- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെത്തുന്ന നാലാമത്തെ സിനിമയായ ശിക്കാരി ശംഭു റിലീസ് ദിനം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ല റിവ്യൂസായിരുന്നു സിനിമയ്ക്ക് കിട്ടിയത്. മുഴുനീള എന്റര്‍ടെയിന്‍മെന്റായി എത്തിയ സിനിമ വരും ദിവസങ്ങളില്‍ മികച്ച് നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍ ഫഹദ് ഫാസിലിന്റെ മറ്റൊരു നാച്വറല്‍ സിനിമയായിട്ടായിരുന്നു വ്യാഖ്യനിക്കപ്പെട്ടത്. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് തുടക്കം നല്ലതായിരുന്നു. മുന്നോട്ടുള്ള ദിവസം ബോക്‌സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയാണ് ക്വീന്‍. പരിമിതികള്‍ പലതുമുണ്ടായിരുന്നെങ്കിലും സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് പറയാം. ആദ്യം വന്ന പ്രതികരണങ്ങളിലൂടെയാണ് സിനിമ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയത്.

ക്രിസ്തുമസ് റിലീസായി 2017 ല്‍ റിലീസിനെത്തിയ സിനിമയാണ് ആട് 2. സിനിമ റിലീസിനെത്തി ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും വലിയ പ്രധാന്യത്തോടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നത്. ഇതുവരെ സിനിമയില്‍ നിന്നും കളക്ഷന്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട് പിന്നാലെ വരുമെന്നാണ് കരുതുന്നത്.

അഭിപ്രായങ്ങള്‍