ഉലകനായകനും ചിയാനും ആദ്യമായി ഒന്നിക്കുന്നു

ഉലകനായകന്‍ കമലഹാസനും ചിയാന്‍ വിക്രമും ആദ്യമായി ഒന്നിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കമല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമല്‍-തൃഷ ജോഡികള്‍ ഒന്നിച്ച തൂങ്കാവനത്തിന്റെ സംവിധായകന്‍ രാജേഷ് സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അക്ഷരാ ഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കമലിന്റെ നിര്‍മ്മാണ കമ്ബനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിജയ് ചന്ദര്‍ സംവിധാനം ചെയ്ത സ്കെച്ചാണ് വിക്രമിന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ തമന്ന ഭാട്ടിയയാണ് നായിക.

അഭിപ്രായങ്ങള്‍