വിജയ് സേതുപതിക്കൊപ്പം തോള്‍ ചേര്‍ന്ന് സെല്‍ഫിയെടുക്കാനാകാതെ വൈകല്യമുള്ള ആരാധകന്‍; എന്നാല്‍ ഇരുന്ന് ഫോട്ടോ എടുക്കാന്‍ തനിക്കാകുമെന്ന് താരം; മക്കള്‍ സെല്‍വന്റെ 'ഉമ്മ സെല്‍ഫി' വൈറലാകുന്നു
വിജയ് സേതുപതി, ചുരുങ്ങിയ നാളികള്‍കൊണ്ട് ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച തെന്നിന്ത്യയുടെ സ്വന്തം മക്കള്‍ സെല്‍വന്‍. അഭിനയംകൊണ്ടു മാത്രമല്ല അദ്ദേഹം ആരാധകരെ ആകര്‍ഷിക്കുന്നത്. വിസ്മയിപ്പിക്കുന്ന വിനയം കൊണ്ടും, പെരുമാറ്റം കൊണ്ടും കൂടിയാണ്. ആരാധകരേയും മറ്റു താരങ്ങളേയും അദ്ദേഹം ബഹുമാനിക്കുന്നത് കാണുമ്ബോള്‍ ആര്‍ക്കാണ് അദ്ദേഹത്തെ മക്കള്‍ സെല്‍വന്‍ എന്ന് വിളിക്കാതിരിക്കാനാവുക.
താരത്തിന്റെ സെല്‍ഫി അത്തരത്തില്‍ ഏവരേയും വിസ്മയിപ്പിക്കുന്ന ഒന്നായിത്തീര്‍ന്നിരിക്കുകയാണ്. താരം പോലും അറിഞ്ഞു കാണില്ല, ഈ സെല്‍ഫി അത്തരത്തില്‍ സോഷ്യല്‍മീഡിയയെ ആകെ ഇളക്കി മറിക്കുമെന്ന്. ആരാധകരില്ലെങ്കില്‍ താനില്ല എന്ന് പറയുന്ന വിജയ് സെതുപതി ഇപ്പോള്‍ അംഗവൈകല്യമുള്ള ഒരു ആരാധകനൊപ്പം നിലത്തിരുന്ന് എടുത്ത ആ സെല്‍ഫിയാണ് വാര്‍ത്തയിലെ താരമായിരിക്കുന്നത്.
അംഗവൈകല്യമുള്ള ആരാധകന് ഫോട്ടോ എടുക്കാനായി എഴുന്നേറ്റ് താരത്തിന്റെ തോളോട് ചേര്‍ന്നു നില്‍ക്കാനാകില്ലെങ്കിലും താരത്തിന് നിലത്തിരുന്ന് ആരാധകന്റെ കൂടെ ഫോട്ടോ എടുക്കാനാകുമെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തി തന്നെ തെളിയിച്ചിരിക്കുകയാണ്.
നിലത്തിരുന്ന വിജയ് ആരാധകന്റെ ഫോണ്‍ കൈയ്യില്‍ വാങ്ങി ഫോട്ടോ പകര്‍ത്തുകയായിരുന്നു. അതിനുശേഷം ആരാധകന്റെ കവിളില്‍ ഉമ്മവച്ച് സെല്‍ഫിയെടുക്കുകയും ചെയ്തു.
മറ്റു താരങ്ങളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഈ സിംപ്ലിസിറ്റി ആണെന്ന് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഒന്നടങ്കം പറയുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ