ജെമിനി ഗണേശനായി ദുല്‍ഖര്‍ എത്തുന്നു

പഴയകാല അഭിനേത്രി സാവിത്രിയുടെ ജീവചരിത്രം സിനിമയാകുന്നു. മഹാനദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കില്‍ പുറത്തിറങ്ങുന്നു.
ഈ ചിത്രം തമിഴില്‍ നടിഗയാര്‍ തിലകം എന്ന പേരിലും ഒരുക്കുന്നുണ്ട്.

ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷം ദുല്‍ഖര്‍ സല്‍മാന്‍ ആണ് കൈകാര്യം ചെയ്യുന്നു. കീര്‍ത്തി സുരേഷ് ഗായത്രിയായി വേഷമിടുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടുകഴിഞ്ഞു.
തന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനദിയുടെ ഷൂട്ടിംഗ് ദുല്‍ഖര്‍ പൂര്‍ത്തിയാക്കിയിരുന്നു.
കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം താരം ബോളിവുഡിലും അരങ്ങേറ്റം കുറിയ്ക്കും. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍, മിഥില പാര്‍ക്കര്‍ എന്നിവര്‍ അഭിനയിക്കുന്നു.

അഭിപ്രായങ്ങള്‍