ചെറുതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഇടം പിടിച്ചിരിക്കുന്ന യുവനടനാണ് പറവൂര്‍കാരനായ വിഷ്ണു രഘു. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ 'ഐഡി'യുടെ സംവിധായകന്‍ കമല്‍ കെ.എം-ന്‍റെ ഒരു ഹ്രസ്വചിത്രത്തിലൂടെയാണ് വിഷ്ണു രഘു ക്യാമറക്ക് മുന്നിലെത്തുന്നത്. പിന്നീട്, രാജീവ് രവി സംവിധാനം ചെയ്ത 'അന്നയും റസൂലും', 'ഞാന്‍ സ്റ്റീവ് ലോപ്പസ്', 'കമ്മട്ടിപ്പാടം' എന്നിവയും 'അയാള്‍ ശശി'യുമാണ് വിഷ്ണു രഘു അഭിനയിച്ച ചിത്രങ്ങള്‍. 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ സ്റ്റീവിനെ ബന്ധിയാക്കുന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രം ഒരു അഭിനേതാവ് എന്ന വിഷ്ണുവിന് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.
ബി. അജിത്‌കുമാര്‍ സംവിധാനം ചെയ്ത 'ഈട'യില്‍ കേശവന്‍ എന്ന കഥാപാത്രത്തെയാണ് വിഷ്ണു രഘു അവതരിപ്പിച്ചിട്ടുള്ളത്. തീയറ്ററില്‍ മികച്ച അഭിപ്രായം നേടുന്ന 'ഈട'യെ തുടര്‍ന്ന് പുതിയ കഥാപാത്രങ്ങളിലേക്കും സിനിമകളിലേക്കുമുള്ള യാത്രകളിലാണ് വിഷ്ണു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ